Current Date

Search
Close this search box.
Search
Close this search box.

പ്രതിരോധത്തിന് മറൈന്‍ ആംബുലന്‍സുമായി ഗസ്സ

ഗസ്സ സിറ്റി: കടല്‍ മേഖലയില്‍ ഇസ്രായേല്‍ സൈന്യം ഉപരോധം വ്യാപിപിക്കുമ്പോള്‍ പ്രതിരോധിക്കാന്‍ തയാറായി ഒരുങ്ങി നില്‍ക്കുകയാണ് ഫലസ്തീനികള്‍. ഉപരോധത്തിനെതിരെ ചെറുത്തു നില്‍ക്കുന്നതിന്റെ ഭാഗമായി പരുക്കേല്‍ക്കുന്നവരെ രക്ഷപ്പെടുത്താന്‍ മറൈന്‍ ആംബുലന്‍സ് സൗകര്യമൊരുക്കിയാണ് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അത്യാഹിത സന്ദര്‍ഭങ്ങളില്‍ സഹായമൊരുക്കാനായി ആദ്യമായാണ് ഫലസ്തീന്‍ മറൈന്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്നത്. ഇത് ചെറുത്തുനില്‍പ്പിനായി പോരാട്ടത്തിനിറങ്ങുന്ന ഗസ്സ നിവാസികള്‍ക്ക് ഏറെ സഹായകരമാവും.

പൗരന്മാരുടെ സമാധാനത്തിനായി മെഡിക്കല്‍ മേഖലയില്‍ സേവന സന്നദ്ധരായിട്ടുള്ളവരെ ഉപയോഗിച്ചാണ് ആംബുലന്‍സ് സജ്ജമാക്കിയത്. ഗസ്സ മുനമ്പില്‍ കഴിഞ്ഞ 11 വര്‍ഷമായി തുടരുന്ന ജൂത സൈന്യത്തിന്റെ കൈയേറ്റവും ആക്രമണവും മൂലം നിരവധി ജീവനുകളാണ് കൊഴിഞ്ഞു വീണത്.

കര ഉപരോധത്തിന് പുറമെ കടല്‍ വഴിയുള്ള ഉപരോധവും ഈയിടെ ഇസ്രായേല്‍ ശക്തമാക്കിയിരുന്നു. ഇതിനെതിരെ നാവിക മേഖലയിലൂടെയും ഫലസ്തീന്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണിപ്പോള്‍ മറൈന്‍ ആംബുലന്‍സ് ഒരുക്കിയത്. കഴിഞ്ഞ മാര്‍ച്ച് 30നു ശേഷം മാത്രം നിരായുധരായ 190 ഫലസ്തീനികളാണ് ഇസ്രായേല്‍ സൈന്യത്താല്‍ കൊല്ലപ്പെട്ടത്.

 

Related Articles