Current Date

Search
Close this search box.
Search
Close this search box.

ഗസ്സ ഇപ്പോള്‍ ശാന്തമാണ്; വെടിനിര്‍ത്തലിന് ശേഷമുള്ള ചിത്രങ്ങള്‍

ഗസ്സ: ഇസ്രായേല്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് ശേഷം ഗസ്സ ഇപ്പോള്‍ ശാന്തമാണ്. മൂന്ന് ദിവസത്തെ ഇസ്രായേല്‍ ആക്രമണം അവസാനിക്കുമ്പോള്‍, 15 കുട്ടികളുള്‍പ്പെടെ 44 ഫലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടമായി. വെടിനിര്‍ത്തലിന് മുന്നില്‍ നിന്നത് ഈജിപ്താണ്. ഞായറാഴ്ച പ്രാദേശിക സമയം 11:30നാണ് ഇസ്രായേല്‍-ഫലസ്തീന്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. വെടിനിര്‍ത്തലിന് ശേഷമുള്ള ഗസ്സയുടെ കരളലയിപ്പിക്കുന്ന ചിത്രങ്ങങ്ങളാണ് പ്രദേശവാസികളും മാധ്യമങ്ങളും പങ്കുവെക്കുന്നത്.

വെള്ളിയാഴ്ചയാണ് ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിക്കുന്നത്. ഇസ്‌ലാമിക് ജിഹാദിനെ ലക്ഷ്യംവെച്ചായിരുന്നു തങ്ങളുടെ ആക്രമണമെന്നാണ് ഇസ്രായേലിന്റെ വിശദീകരണം. കൊല്ലപ്പെട്ട 44 ഫലസ്തീനികളില്‍ പകുതിയും സിവിലിയന്മാരാണെന്ന് ഫലസ്തീന്‍ വ്യക്തമാക്കി. 350 ഫലസ്തീന്‍ സിവിലിയന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നൂറുകണക്കിന് റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് ഇസ്‌ലാമിക് ജിഹാദ് വിക്ഷേപിച്ചു. എന്നാല്‍, മിക്കതും ഇസ്രായേല്‍ പ്രതിരോധിച്ചു. ആക്രമണത്തില്‍ 31 പേര്‍ക്ക് നിസാര പരിക്കേറ്റതായി ഇസ്രായേല്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles