Current Date

Search
Close this search box.
Search
Close this search box.

സംഘര്‍ഷങ്ങള്‍ക്കിടെ ഗസ്സയില്‍ ഫിലിം ഫെസ്റ്റിവല്‍

ഗസ്സ സിറ്റി: ദിനേന സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും അരങ്ങേറുന്ന ഫലസ്തീനികള്‍ മനസ്സിന് ആശ്വാസം പകരാന്‍ ഫിലിം ഫെസ്റ്റിവല്‍. അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയിലാണ് ഇപ്പോള്‍ ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചത്.

ഫ്രഞ്ച് കള്‍ച്ചറല്‍ സെന്റര്‍,റെഡ് ക്രസന്റ് സൊസൈറ്റി ഹാള്‍ എന്നിവിടങ്ങളിലാണ് പരിപാടി നടക്കുന്നത്. 40 വര്‍ഷമായി ഗസ്സയില്‍ സിനിമ പ്രദര്‍ശനമില്ല. പ്രൊജക്റ്ററുകള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ പ്രദര്‍ശനം. ഫലസ്തീന്‍ ജനതക്ക് വലിയ സ്‌ക്രീനില്‍ സിനിമ കാണാനുള്ള അവസരം ലഭിക്കാറില്ല. 60 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ 22 എണ്ണം സണ്‍ബേഡ് അവാര്‍ഡ് ലഭിച്ചവയാണ്. ഡോക്യുമെന്ററികള്‍ ഷോര്‍ട് ഫിലിമുകള്‍ എന്നിവയും പ്രദര്‍ശനത്തിനുണ്ട്.

Related Articles