Current Date

Search
Close this search box.
Search
Close this search box.

ഗസ്സക്കുള്ള സഹായം തടയുന്നതില്‍ ഇസ്രായേലിന് മുന്നറിയിപ്പുമായി ഹമാസ്

ഗസ്സ സിറ്റി: ഗസ്സ മുനമ്പിലേക്കുള്ള സഹായങ്ങള്‍ തടയുകയും ഗസ്സയെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്യുന്ന ഇസ്രായേലിന്റെ നടപടിയെ അപലപിച്ച് മുനമ്പിലെ പ്രധാന ശക്തിയായ ഹമാസ് രംഗത്ത്. ഗസ്സക്കു മേലുള്ള ഉപരോധം പിന്‍വലിക്കുന്നത് വൈകിപ്പിക്കുന്നത് ഇസ്രായേലിനു നേരെയുള്ള പോരാട്ടത്തെ പുനരുജ്ജീവിപ്പിക്കുമെന്നാണ് ഹമാസ് മുന്നറിയിപ്പ് നല്‍കിയത്.

കഴിഞ്ഞ ഒരു മാസത്തോളമായി ഗസ്സ മുനമ്പിനെതിരെ ഇസ്രായേല്‍ നടത്തിയ വിനാശകരമായ ആക്രമണങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഇസ്രായേല്‍ ഗസ്സ പുനര്‍നിര്‍മാണം തടസ്സപ്പെടുത്തുകയാണെന്നും ഹമാസ് ആരോപിച്ചു. കഴിഞ്ഞ ദിവസം ഗസ്സ മുനമ്പിലെ വിവിധ സംഘടന നേതാക്കള്‍ ഹമാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹമാസിന്റെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

അതിര്‍ത്തി ചെക് പോയിന്റുകള്‍ വീണ്ടും തുറക്കുക, ഖത്തറില്‍ നിന്ന് ധനസഹായം കൈമാറുന്നതിന് അനുവദിക്കുക, ഗാസയിലെ മത്സ്യബന്ധന മേഖല തുറക്കുക തുടങ്ങിയവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുടെ ഒരു പട്ടിക ഫലസ്തീന്‍ വിഭാഗങ്ങള്‍ ഇസ്രായേലിന് സമര്‍പ്പിച്ചു.

തങ്ങളുടെ ആവശ്യങ്ങള്‍ പാലിക്കാന്‍ ഇസ്രായേല്‍ വിസമ്മതിക്കുകയാണെല്‍, ഇസ്രായേലിലേക്ക് തീ ബലൂണുകള്‍ വിക്ഷേപിക്കുന്നത് പുനരാരംഭിക്കുമെന്നും ഇസ്രയേലുമായുള്ള അതിര്‍ത്തി വേലിയില്‍ റാലികള്‍ സംഘടിപ്പിക്കുമെന്നും ഫലസ്തീന്‍ വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി. വേണമെങ്കില്‍ റോക്കറ്റ് ആക്രമണം നടത്തുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രായേലുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ പുരോഗമനങ്ങളും ചര്‍ച്ചയായി. 11 ദിവസത്തെ തുടര്‍ച്ചയായ ആക്രമണത്തിനു ശേഷം കഴിഞ്ഞ മാസം ഇരു വിഭാഗവും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു.

Related Articles