Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ നരനായാട്ട്: 17 കുട്ടികളുള്‍പ്പെടെ മരിച്ചവരുടെ എണ്ണം 49 ആയി

ഗസ്സ സിറ്റി: കഴിഞ്ഞ ആഴ്ച ആരംഭിച്ച ഇസ്രായേലിന്റെ ഗസ്സയിലെ നരനായിട്ടില്‍ മരിച്ചവരുടെ എണ്ണം 49 ആയി ഉയര്‍ന്നു. ഇതില്‍ 17 പേര്‍ കുട്ടികളാണ്. ഗാസ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.

22 കാരനായ അനസ് ഇന്‍ഷാസിയാണ് ഒടുവിലായി മരണത്തിന് കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ മൃതദേഹം ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ കറുപ്പും വെളുപ്പും നിറത്തിലുള്ള പതാകയില്‍ പൊതിഞ്ഞാണ് ഖബറടക്കത്തിനായി കൊണ്ടുപോയത്. ഇതിന്റെ ചിത്രങ്ങളടക്കം അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇസ്രായേലിന് നേരെ വെടിയുതിര്‍ക്കുന്നതിനിടെ ഇസ്രായേല്‍ വ്യോമാക്രമണത്തിലാണ് അദ്ദേഹത്തിന് പരിക്കേറ്റതെന്നും ഫലസ്തീനികള്‍ പറഞ്ഞു.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്ലാമിക് ജിഹാദ് നേതാവിനെ തടവിലാക്കിയതിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിച്ചത്. ഗസ്സയിലെ ഇസ്ലാമിക ജിഹാദ് കേന്ദ്രങ്ങളിലാണ് ഇസ്രായേല്‍ തുടര്‍ച്ചയായിബോംബിങ് നടത്തിയത്.

ഫലസ്തീന്‍ സായുധ സംഘമായ ഇസ്ലാമിക ജിഹാദ് തിരിച്ചടിക്കായി നൂറുകണക്കിന് റോക്കറ്റുകള്‍ തൊടുത്തുവിട്ടു, പക്ഷേ മിക്കതും ഇസ്രായേല്‍ തടയുകയോ പൊട്ടിത്തെറിക്കുകയോ ചെയ്തു. തുടര്‍ന്ന് ഈജിപ്തിന്റെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി മുതലാണ് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

Related Articles