NewsWorld Wide

ഗസ്സയിലും ആദ്യത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചു

ഗസ്സ സിറ്റി: ഒടുവില്‍ ഫലസ്തീനിലും കോവിഡ് 19 സ്ഥിരീകരിച്ചു. ഗസ്സയിലാണ് രണ്ട് കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗസ്സ മുനമ്പില്‍ പാകിസ്താനില്‍ നിന്നും റഫ അതിര്‍ത്തി വഴിയെത്തിയ രണ്ട് പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് ഫലസ്തീന്‍ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി യൂസുഫ് അബ്ദുല്‍ റീഷ് പറഞ്ഞു.

ഇരുവരും നേരത്തെ കൊറോണ രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കിയവരാണെന്നും മന്ത്രി പറഞ്ഞു. തെക്കന്‍ ഗസ്സ മുനമ്പിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. വൈറസ് കൂടുതല്‍ ജനങ്ങളിലേക്ക് പടരാതിരിക്കാന്‍ ആളുകള്‍ വീടുകളില്‍ കഴിയുകയാണെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments
Related Articles
Show More
Close
Close