Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലും ഇസ്‌ലാമിക് ജിഹാദും ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു

ഗസ്സ സിറ്റി: ഗസ്സയില്‍ ദിവസങ്ങള്‍ നീണ്ട സംഘര്‍ഷത്തിന് അയവ് വന്നു. വ്യാഴാഴ്ച ഇസ്രായേലും ഇസ്‌ലാമിക് ജിഹാദും തമ്മില്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടു. 34 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിനു ശേഷമാണ് ഈജിപ്തിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. രണ്ടു ദിവസമായി ശക്തമായ വ്യോമാക്രമണമാണ് ഉപരോധ ഗസ്സ മുനമ്പിനു നേരെ ഇസ്രായേല്‍ സൈന്യം തൊടുത്തുവിട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ 5.30 മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.

കഴിഞ്ഞ ദിവസം ഗസ്സ സിറ്റിയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് നേതാവ് ബഹാ അബൂ അല്‍ അത്ത കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച രാവിലെ മാത്രം 9 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

വ്യോമാക്രമണത്തില്‍ നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനസാന്ദ്രത കൂടിയ മേഖലയിലാണ് സൈന്യം ബോംബ് വര്‍ഷിച്ചത്.

Related Articles