Current Date

Search
Close this search box.
Search
Close this search box.

ഗസ്സ ഉപരോധം തകര്‍ക്കല്‍ പുരോഗമിക്കുന്നു: ഹമാസ്

ഗസ്സ സിറ്റി: ഗസ്സക്കു മേല്‍ ഇസ്രായേല്‍ നടത്തുന്ന ഉപരോധം മറികടക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഹമാസ് നേതാവ് യഹ്‌യ സിന്‍വര്‍ പറഞ്ഞു. ദശാബ്ദങ്ങളായി ഗസ്സക്കു മേല്‍ തുടരുന്ന ഉപരോധം അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്താനും കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനായി ഹമാസ് നേതാക്കള്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും രണ്ടു മാസത്തിനകം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹമാസും ഇസ്രായേലും തമ്മില്‍ നടന്ന അനൗദ്യോഗിക ചര്‍ച്ചയില്‍ ഗസ്സ അതിര്‍ത്തികള്‍ തുറന്നു നല്‍കാനും ഉപരോധം അവസാനിപ്പിക്കാനും സിപ്രസ് അതിര്‍ത്തി തുറന്നു നല്‍കാനുമെല്ലാം ധാരണയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മിഡിലീസ്റ്റ് ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Related Articles