Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ രൂക്ഷമായ ആക്രമണം: മൂന്ന് പൊലിസുകാര്‍ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: ഗസ്സയില്‍ ബോംബാക്രമണം രൂക്ഷമായതോടെ മുനമ്പില്‍ ജാഗ്രത പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ ഹമാസിന്റെ മൂന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഗസ്സ മുനമ്പില്‍ കര്‍ശന ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. ഹമാസിന്റെ ചെക് പോസ്റ്റുകള്‍ക്കു നേരെയാണ് ചൊവ്വാഴ്ച ഇരട്ട സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്. ഹമാസ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഹമാസിന്റെ നിയന്ത്രണത്തിലുള്ള തീരദേശ മേഖലയിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. മേഖലയിലെ ഏറ്റവും ശക്തമായ സായുധ സജ്ജരായ ഹമാസിനു നേരെ ഇത്തരം ആക്രമണങ്ങള്‍ വളരെ വിരളമാണ്. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് സൂക്ഷ്മമായി പരിശോധിച്ചു വരികയാണെന്നും സുരക്ഷ സേന അവരുടെ പിറകിലാണെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു. അതേസമയം ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

Related Articles