Current Date

Search
Close this search box.
Search
Close this search box.

ഗസ്സ വിമാനത്താവളം പുന:നിര്‍മിക്കാമെന്ന് ഖത്തര്‍; മറുപടി നല്‍കാതെ ഇസ്രായേല്‍

ഗസ്സ സിറ്റി: ഗസ്സയില്‍ തകര്‍ന്ന വിമാനത്താവളം പുന:നിര്‍മിക്കാമെന്നറിയിച്ച് ഖത്തര്‍ രംഗത്തെത്തി. എന്നാല്‍ ഖത്തറിന്റെ ആവശ്യത്തില്‍ മറുപടി നല്‍കാതെ ഇസ്രായേല്‍ നി്‌സഹകരണത്തിലാണ്. തിങ്കളാഴ്ചയാണ് ഉപരോധ ഫലസ്തീനില്‍ 2001 ഇസ്രായേല്‍ ബോംബിങ്ങില്‍ തകര്‍ത്ത വിമാനത്താവള കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കാമെന്ന് ഖത്തര്‍ അറിയിച്ചത്. എന്നാല്‍ ഇസ്രായേലിന്റെ ഭാഗത്ത് നിന്നും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.

യു.എന്നുമായി സഹകരിച്ച് ഖത്തര്‍ ലക്ഷക്കണക്കിന് മില്യണ്‍ ഡോളറിന്റെ സഹായമാണ് ഖസ്സ മുനമ്പിലേക്ക് ഇതിനകം നല്‍കിയത്. ഗസ്സയിലെ ദാരിദ്ര്യം പരിഹരിക്കാനും അക്രമങ്ങള്‍ തടയാനും ഫലസ്തീനെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ സഹായങ്ങള്‍ നല്‍കിയത്.

എന്നാല്‍ പുതിയ നിര്‍ദേശ ഇസ്രായേല്‍ അകാരണമായി നീട്ടിക്കൊണ്ടു പോകുകയാണെന്നും വിമാനത്താവളത്തിനായി ഞങ്ങളുടെ അപേക്ഷ പുതുക്കുമെന്നും ഖത്തര്‍ അംബാസഡര്‍ അല്‍ ഇമാദി പറഞ്ഞു.

Related Articles