Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍: ബെന്നി ഗാന്റ്‌സ് സര്‍ക്കാര്‍ രൂപീകരിച്ചേക്കും

തെല്‍അവീവ്: സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍ തുടരുന്ന ഇസ്രായേലില്‍ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടി മേധാവിയും മുന്‍ സൈനിക തലവനുമായ ബെന്നി ഗാന്റ്‌സ് സര്‍ക്കാര്‍ രൂപീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം, അദ്ദേഹത്തിന്റെ എതിരാളിയും നിലവിലെ പ്രധാനമന്ത്രിയുമായ നെതന്യാഹുവുമായി ഗാന്റ്‌സ് ചര്‍ച്ച നടത്തും. ഇസ്രായേലിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ തന്നോടൊപ്പം ചേരണമെന്ന് ഗാന്റ്‌സ് നെതന്യാഹുവിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, രാജ്യത്ത് കോവിഡ് വൈറസ് തടയുന്നതിനായുള്ള അടിയന്തര സഖ്യം രൂപീകരിക്കുന്നുണ്ട്.

‘ഇനി നാലാമത് ഒരു തെരഞ്ഞെടുപ്പ് ഒരിക്കലും ഉണ്ടാകരുത്. ഒരു ദേശീയ,രാജ്യ സ്‌നേഹമുള്ള വിശാലമായ സര്‍ക്കാര്ഡ രൂപീകരിക്കാന്‍ ആവുന്നതെല്ലാം ഞാന്‍ എത്രയും പെട്ടെന്ന് ചെയ്യും’ ഗാന്റ്‌സ് പറഞ്ഞു. അദ്ദേഹത്തെ പ്രസിഡന്റ് റുവന്‍ റിവ്‌ലിന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചിരുന്നു.

Related Articles