Current Date

Search
Close this search box.
Search
Close this search box.

തട്ടികൊണ്ടുപോയ പൗരന്റെ മൃതദേഹം തിരികെ കിട്ടണമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി

വെസ്റ്റ് ബാങ്ക്: ഫലസ്തീനികള്‍ വടക്കന്‍ വെസ്റ്റ് ബാങ്ക് നഗരമായ ജനീനിലെ ആശുപത്രിയില്‍ നിന്ന് തട്ടികൊണ്ടുപോയ ഇസ്രായേല്‍ പൗരന്റെ മൃതദേഹം ഫലസ്തീന്‍ അതോറിറ്റി തിരികെയെത്തിക്കണമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ്. കാറപകടത്തില്‍ മരിച്ച ടിറാന്‍ ഫെറോയുടെ (18) മൃതദേഹം ജനീനിലെ ഇബ്‌നു സീന ആശുപത്രിയില്‍ നിന്ന് ഫലസ്തീന്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്നലെ കാറപകടത്തില്‍ മരിച്ച ടിറാന്‍ ഫെറോയുടെ മൃതശരീരം തിരികെ കിട്ടാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ബെന്നി ഗാന്റ്‌സ് വ്യക്തമാക്കി. രഹസ്യ ഇസ്രായേല്‍ സൈനികനാണെന്ന് കരുതിയായിരിക്കാം പ്രതികള്‍ മൃതദേഹം തട്ടിയെടുത്തതെന്ന് മുതിര്‍ന്ന ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചിരുന്നു.

ഇസ്രായേല്‍ കൈവശംവെച്ചിരിക്കുന്ന ‘രക്തസാക്ഷി’കളുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ജനീനിലെ ക്യാമ്പില്‍ ഇസ്രായേല്‍ യുവാവിന്റെ മൃതദേഹം ഫലസ്തീന്‍ ആയുധധാരികള്‍ കൈവശംവെച്ചിരിക്കുന്നതെന്ന് ‘വോയ്‌സ് ഓഫ് ഫലസ്തീന്‍’ റിപ്പോര്‍ട്ട് ചെയ്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles