Current Date

Search
Close this search box.
Search
Close this search box.

സര്‍ക്കാര്‍ രൂപീകരണം: ഗാന്റ്‌സ് നെതന്യാഹുവുമായി ചര്‍ച്ച നടത്തി

തെല്‍ അവീവ്: ത്രിശങ്കുവിലായ ഇസ്രായേല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ബിന്യാമിന്‍ നെതന്യാഹുവും മുഖ്യ എതിരാളി ബെന്നി ഗാന്റ്‌സും തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മൂന്നാമതായി വീണ്ടും തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ വേണ്ടിയാണ് ഇരു വിഭാഗവും ചര്‍ച്ച നടത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നേരത്തെ നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് റൂവന്‍ റിവ്‌ലിന്‍ അനുവദിച്ച സമയപരിധി അവസാനിച്ചതോടെ കഴിഞ്ഞ ബുധനാഴ്ചയാണ് രണ്ടാമത്തെ വലിയ കക്ഷിയായ ബെന്നി ഗാന്റ്‌സിനെ സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിച്ചത്.

കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്കും മുഖ്യ എതിരാളിയായ മുന്‍ സൈനിക മേധാവി ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിക്കും ലഭിച്ചിരുന്നില്ല.

ഞായറാഴ്ചയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ യോഗത്തില്‍ കാര്യമായ മുന്നേറ്റമുണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി പദവി വിട്ടു നല്‍കാന്‍ ഇരു വിഭാഗവും തയാറാവുന്നില്ല. ഇരുവരും തമ്മില്‍ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles