Current Date

Search
Close this search box.
Search
Close this search box.

ഖഷോഗിയുടെ മയ്യിത്ത് നമസ്‌കാരം ഇസ്താംബൂളില്‍ വെച്ച് നടന്നു

അങ്കാറ: സൗദിയുടെ നേതൃത്വത്തില്‍ തുര്‍ക്കിയിലെ എംബസിയില്‍ വെച്ച് കിരാതമായി കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മയ്യിത്ത് നമസ്‌കാരം അങ്കാറയില്‍ വെച്ച് നടത്തി. വെള്ളിയാഴ്ചയാണ് ഭൗതികശരീരത്തിന്റെ അഭാവത്തില്‍ മയ്യിത്ത് നമസ്‌കാരം നടത്തിയത്. ഖഷോഗിയുടെ കൊലപാതകം ഔദ്യോഗികമായി സ്ഥിരീകരിച്ചതിനാലാണ് ഇപ്പോള്‍ മയ്യിത്ത് നമസ്‌കാരം നടത്തുന്നതെന്ന് തുര്‍ക്കിയിലെ ഭരണ പാര്‍ട്ടിയായ എ.കെ പാര്‍ട്ടിയുടെ ഉപദേശകന്‍ യാസീന്‍ അക്ത പറഞ്ഞു.

അദ്ദേഹത്തോടുള്ള നമ്മുടെ കടമ മാത്രമല്ല ഇത്. എല്ലാ കാര്യങ്ങളിലും നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖഷോഗിയുടെ കൊലപാതകം, തുര്‍ക്കി ഒരു സുരക്ഷിത രാജ്യമല്ലെന്നും വിശ്വസ്തതയുള്ള രാജ്യമല്ലെന്നുമുള്ള പ്രതീതി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഖഷോഗിയുടെ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കാന്‍ ലോക മുസ്ലിംകളോട് അദ്ദേഹത്തിന്റെ കുടുംബം ആഹ്വാനം ചെയ്തിരുന്നു.

Related Articles