Current Date

Search
Close this search box.
Search
Close this search box.

സാഹോദര്യത്തിന്റെ സന്ദേശവുമായി വേറിട്ടൊരു സൗഹൃദ സംഗമം

കോഴിക്കോട്: വര്‍ഗ്ഗീയ ശക്തികള്‍ മതങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും വിദ്വേഷവും പടര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മതസൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹ സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതി വേറിട്ടൊരു സൗഹൃദ സംഗമം. കോഴിക്കോട് മാവൂര്‍ റോഡിലെ ലുഅ് ലുഅ് മസ്ജിദില്‍ നടന്ന സംഗമത്തില്‍ വിവിധ മത-സാമുദായിക-രാഷ്ട്രീയ-സാംസ്‌കാരിക-മാധ്യമ മേഖലയിലെ പ്രമുഖരാണ് ഒത്തുചേര്‍ന്നത്.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം പള്ളിയില്‍ വെച്ച് നടന്ന സൗഹൃദം, ആദരം എന്ന പേരിന്‍ നടന്ന സംഗമം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബുറഹ്‌മാന്‍, ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍, മാധ്യമപ്രവര്‍ത്തകരായ പി.ടി നാസര്‍, അഭിലാഷ് മോഹനന്‍, എ സജീവന്‍, പി.കെ ഗോപി, എന്‍.പി ചെക്കുട്ടി, ടി.കെ മാധവന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles