Current Date

Search
Close this search box.
Search
Close this search box.

മത സാഹോദര്യം ഊട്ടിയുറപ്പിച്ച് സമുദായ നേതാക്കളുടെ സൗഹൃദ ഇഫ്താര്‍

എറണാകുളം: മതസാഹോദര്യം വിളിച്ചോതി വിവിധ സമുദായ നേതാക്കളുടെ സൗഹൃദ ഇഫ്താര്‍ ശ്രദ്ധേയമായി. കൗണ്‍സില്‍ ഫോര്‍ കമ്മ്യൂണിറ്റി കോ-ഓപ്പറേഷന്‍ ആണ് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍ നേതാക്കളെ പങ്കെടുപ്പിച്ച് ഇഫ്താര്‍ സംഗമം നടത്തിയത്.

ബഹുസ്വരതയാണ് ഇന്ത്യയുടെ സൗന്ദര്യമെന്നും, വാസുധൈവ കുടംബകം എന്ന മഹത്തായ ആശയത്തിന്റെ പ്രയോക്താക്കളാണ് ഇന്ത്യക്കാര്‍ എന്നും മനസ്സുകളെ വിഭജിക്കുകയും അപരവല്‍ക്കരിക്കുകയും ചെയ്യുന്നതിന് പകരം അത് കൂട്ടിച്ചേര്‍ക്കാനുള്ള ഒരു കൂട്ടായ്മയാണ് കൗണ്‍സില്‍ ഫോര്‍ കമ്മ്യൂണിറ്റി കോ-ഓപ്പറേഷന്‍ എന്നും കൗണ്‍സിലിന്റെ പ്രധാന വക്താവും ആതിഥേയനുമായ ഡോ. ഗള്‍ഫാര്‍ പി.മുഹമ്മദാലി സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. മത സമൂഹങ്ങള്‍ തമ്മിലുള്ള ആശയ വിനിമയത്തിനും സൗഹൃദ സംഗമങ്ങള്‍ക്കും കൗണ്‍സില്‍ മുന്‍കൈ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ത്തമാനകാല വെല്ലുവിളികളെ നേരിടുന്നതിന് ആവശ്യം വിവിധ സമൂഹങ്ങളുടെ കൂട്ടായ്മയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഗമത്തില്‍ പങ്കെടുത്ത് ഹരിപ്രസാദ് സ്വാമിജി, ഫാ.ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഫാ.ജേക്കബ് പാലക്കാപള്ളി, സ്വാമി അസ്പര്‍ശാനന്ദ, ഡോ. യോഹന്നാന്‍ മാര്‍ ദിയസ് കോറസ്, ഡോ.ഹുസൈന്‍ മടവൂര്‍, എം.ഐ.അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.

മാനവിക ഐക്യത്തിന് സൗഹൃദം പൂത്തുലയണമെന്നും ഭിന്നിപ്പിന്റെ വിത്തുപാകുന്നവര്‍ക്കെതിരെ ഒന്നിച്ചണിനിരക്കണമെന്നും സ ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും അന്തരീക്ഷം തിരിച്ചു വരണമെന്നും ആഹ്വാനം ചെയ്തുകൊണ്ട് മതനേതാക്കള്‍ ഒരു വേദിയില്‍ അണിനിരന്നത് ശ്രദ്ധേയമായി. മുഹമ്മദ് ഫൈസി ഓണംപള്ളി റമദാന്‍ സന്ദേശം നല്കി. പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ സമാപന പ്രസംഗം നടത്തി.

സി.എച്ച്. അബ്ദുല്‍ റഹീം അതിഥികളെ പരിചയപ്പെടുത്തി. അഡ്വ. മുഹമ്മദ് ഷാ നന്ദി രേഖപ്പെടുത്തി. സമൂഹത്തിലെ ഒട്ടനവധി പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുത്തു. ഡോ.കുര്യാക്കോസ് മാര്‍ തിയോഫിലോസ്, ജസ്റ്റിസ്.പി.കെ.ഷംസുദ്ദീന്‍, ജസ്റ്റിസ്.സി.കെ.അബ്ദുല്‍ റഹീം, റഷീദ് അലി ശിഹാബ് തങ്ങള്‍ (വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍), എം.ആരിഫ് (എം.പി), എം.എല്‍.എമാരായ ടി.ജെ. വിനോദ്, അന്‍വര്‍ സാദത്ത്, നജീബ് കാന്തപുരം, ഡി.സി.സി. പ്രസിഡന്റ ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ഡൊമനിക് പ്രസന്റേഷന്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, സീഫുഡ് അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് നൈനാന്‍, ഫിലിപ്പ് മാത്യു (മലയാള മനോരമ) രാഹുല്‍ ഈശ്വര്‍, മേജര്‍ രവി, പി വിജയന്‍ (ഐ.പി.എസ്), മുഹമ്മദ് ഹനീഷ് (ഐ.എ.എസ്), അഡ്വ. അജയ്, അഡ്വ. ടി.പി.എം ഇബ്രാഹീം ഖാന്‍, കെ.വി. അബ്ദുല്‍ അസീസ് (സ്‌കൈലൈന്‍), നവാസ് മീരാന്‍ (ഈസ്റ്റേണ്‍), സി.പി കുഞ്ഞിമുഹമ്മദ് (കെ.ആര്‍.എസ്), ഡോ.എന്‍.എം. ഷറഫുദ്ദീന്‍ (ഇന്തോ ഗള്‍ഫ് ചേംബര്‍) തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

മുഹമ്മദ് ബാബു സേട്ട്, അബ്ദുള്‍ മജീദ് സ്വലാഹി, സലാഹുദ്ദീന്‍ മദനി, പി.മുജീബ്‌റഹ്‌മാന്‍, ഷിഹാബ് പൂക്കോട്ടൂര്‍, അബൂബക്കര്‍ ഫാറൂഖി, പി.ഉണ്ണീന്‍, അഡ്വ.പി.കെ അബൂബക്കര്‍, റിയാസ് അഹമ്മദ് സേട്ട്, ഇസ്മയില്‍ സഖാഫി തുടങ്ങിയ മുസ്‌ലിം സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

Related Articles