Current Date

Search
Close this search box.
Search
Close this search box.

പ്രവാചക നിന്ദ കാര്‍ട്ടൂണുകള്‍ വീണ്ടും പ്രസിദ്ധീകരിച്ച് ഷാര്‍ലി എബ്ദോ

പാരിസ്: പ്രവാചകനെ നിന്ദിക്കുന്ന വിവാദ കാര്‍ട്ടൂണ്‍ വീണ്ടും പ്രസിദ്ധീകരിച്ച് ഫ്രഞ്ച് മാസികയായ ഷാര്‍ലി എബ്ദോ വീണ്ടും രംഗത്ത്. തങ്ങളുടെ ഓഫിസിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ വിചാരണ ആരംഭിച്ച അവസരത്തിലാണ് മാസിക വീണ്ടും അതേ കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ചത്.

‘ഞങ്ങള്‍ ഒരിക്കലും മുട്ടുമടക്കില്ല, ഞങ്ങള്‍ ഒരിക്കലും വിട്ടുകൊടുക്കില്ല’ എന്ന തലക്കെട്ടിലാണ് വിവാദ കാര്‍ട്ടൂണ്‍ വീണ്ടും പ്രസിദ്ധീകരിച്ചത്.
നേരത്തെയും വിവിധ മതങ്ങളെയും വിശ്വാസങ്ങളെയും നിന്ദിക്കുന്ന കാര്‍ട്ടൂണുകള്‍ ഷാര്‍ലി ഹെബ്ദോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ ഇതിന് കുപ്രസിദ്ധിയാര്‍ജിച്ച മാസികയാണിത്.

2015 ജനുവരി ഏഴിനായിരുന്ന പാരിസിലെ ഷാര്‍ലി ഹെബ്ദോ ഓഫിസിനു നേരെ വെടിവെപ്പുണ്ടായത്. വിവാദ കാര്‍ട്ടൂണ്‍ വരച്ച കാബു അടക്കമുള്ള 12 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നത്. ഈ കേസിന്റെ വിചാരണ നടപടികളാണ് ബുധനാഴ്ച കോടതിയില്‍ ആരംഭിച്ചത്. വെടിവെപ്പുമായി ബന്ധപ്പെട്ട് 14 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഷെരീഫ് കൊവാഷിയാണ് യന്ത്രത്തോക്കുപയോഗിച്ച് വെട്ിവെപ്പ് നടത്തിയത്. ഇതില്‍ മൂന്ന് പേര്‍ മരണപ്പെട്ടിട്ടുണ്ട്. തീവ്രവാദത്തിന് ധനസഹായം നല്‍കല്‍,തീവ്രവാദ സംഘടനയില്‍ അംഗത്വമെടുക്കല്‍,ആക്രമികള്‍ക്ക് ആയുധം വിതരണം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Articles