Current Date

Search
Close this search box.
Search
Close this search box.

ഖത്തറിനെ പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍

ദോഹ: ചാഡ് സമാധാന ചര്‍ച്ചക്ക് വേദിയൊരുക്കിയ ഖത്തറിന് നന്ദി അറിയിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. മധ്യാഫ്രിക്കന്‍ രാജ്യമായ ചാഡിലെ രക്തച്ചൊരിച്ചല്‍ അവസാനിപ്പിക്കുന്നതിന് ഖത്തര്‍ നടത്തിയ ഇടപെടല്‍ വിജയകരമായിരുന്നു. സമഗ്രമായ ദേശീയ ചര്‍ച്ചയിലൂടെ ചാഡില്‍ സമാധാനം സ്ഥാപിക്കാനുള്ള പ്രധാന ചുവടുവെപ്പാണ് ഖത്തറിന്റെ മധ്യസ്ഥതയിലുള്ള കരാറെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഖത്തര്‍ അമീര്‍ ശൈഖ് ബിന്‍ തമീം ഹമദ് ആല്‍ഥാനിയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു.

ഖത്തറും ഫ്രാന്‍സും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പ്രാദേശിക, അന്തര്‍ദേശീയ രംഗങ്ങളിലെ പുതിയ സംഭവവികാസങ്ങളും രാഷ്ട്രങ്ങള്‍ ചര്‍ച്ച ചെയ്തു. ചാഡില്‍ സമാധാനം സ്ഥാപിക്കുന്നതിന് അവസരമൊരുക്കിയ ഖത്തര്‍ ഉടമ്പടിയെ ആഫ്രിക്കന്‍, യൂറോപ്യന്‍ യൂണിയനുകളും അമേരിക്കയും സ്വാഗതം ചെയ്തു. സമാധാനം സ്ഥാപിക്കാനുള്ള ചാഡ് വിഭാഗങ്ങളുടെ ശ്രമങ്ങളെ യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസും അഭിനന്ദിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാഡിലെ ട്രാന്‍സിഷണല്‍ സര്‍ക്കാരും പ്രതിപക്ഷ വിഭാഗങ്ങളും ഖത്തറിന്റെ മധ്യസ്ഥതയില്‍ ദോഹയില്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles