Current Date

Search
Close this search box.
Search
Close this search box.

വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ചെത്തിയതിന് ഫ്രഞ്ച് എം.പി സഭയില്‍ നിന്നും ഇറങ്ങിപ്പോയി

പാരിസ്: ഇസ്‌ലാം ഭീതിയുടെ പുതിയ വാര്‍ത്തയാണ് ഫ്രാന്‍സില്‍ നിന്നും പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഫ്രഞ്ച് പാര്‍ലമെന്റിലേക്ക് പെണ്‍കുട്ടി ഹിജാബ് ധരിച്ച് പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ഭരണകക്ഷിയിലെ പാര്‍ലമെന്റ് അംഗം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടിയായ ദ റിപ്പബ്ലിക്ക് പാര്‍ട്ടി എം.പി ആന്‍ ക്രിസ്റ്റിന്‍ ലാംഗ് ആണ് വാക്ക് ഔട്ട് നടത്തിയത്. തീവ്രവലതുപക്ഷ വക്താവും ഫെമിനിസ്റ്റ് പ്രവര്‍ത്തകയുമാണ് ക്രിസ്റ്റിന്‍.

ഫ്രഞ്ച് പാര്‍ലമെന്റിന്റെ പഠന കമ്മീഷനു മുന്‍പില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് ഹിജാബ് ധരിച്ച് മര്‍യം ബുജിതോക്‌സ് എന്ന വിദ്യാര്‍ത്ഥിനി എത്തിയത്. കൊറോണ വൈറസ് പ്രതിസന്ധി യുവജനങ്ങളിലും കുട്ടികളിലും എങ്ങിനെ സ്വാധീനിക്കുന്നു എന്ന വിഷയത്തില്‍ ചര്‍ച്ചക്കാണ് മര്‍യം പാര്‍ലമെന്റ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായത്. ഫ്രഞ്ച് വിദ്യാര്‍ത്ഥി യൂണിയന്‍ ആയ National Union of Students in France (UNEF)ന്റെ വക്താവ് കൂടിയാണ് മര്‍യം.

ജനാധിപത്യത്തിന്റെ ഹൃദയമിടിപ്പായ ദേശീയ പാര്‍ലമെന്റില്‍ ഹിജാബ് ധരിച്ച് പ്രവേശിച്ചത് അംഗീകരിക്കാനാവില്ലെന്നും, അന്വേഷണ സമിതിക്ക് മുന്‍പില്‍ അങ്ങിനെ ഹാജരാകാം, എന്നാല്‍ പാര്‍ലമെന്റില്‍ പാടില്ലെന്നും ആന്‍ ക്രിസ്റ്റിന്‍ പിന്നീട് ട്വിറ്ററില്‍ കുറിച്ചു. ഇവര്‍ക്ക് പിന്നാലെ പാര്‍ട്ടിയിലെ മറ്റു എം.പിമാരും സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഹിജാബ് കീഴടങ്ങലിന്റെ അടയാളമാണെന്നും അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍, ഇവരുടെ നടപടിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയിലടക്കം നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. National Union of Students in France നടപടിയെ അപലപിച്ചു. ഫ്രഞ്ച് നിയമമനുസരിച്ച് പാര്‍ലമെന്റില്‍ സാമാജികരും ജീവനക്കാരും ഒരു തരത്തിസുള്ള മതചിഹ്നങ്ങളും വേഷവിധാനങ്ങളും ധരിച്ച് പ്രവേശിക്കാന്‍ പാടില്ല. എന്നാല്‍ സന്ദര്‍ശകള്‍ക്ക് ഇതില്‍ നിന്ന് ഇളവുണ്ട്.

Related Articles