Current Date

Search
Close this search box.
Search
Close this search box.

ലബനാൻ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി ഫ്രാൻസ്

പാരിസ്: കൂടുതൽ ഉപരോധങ്ങൾ ലബനാന് മേൽ ഏർപ്പെടുത്തുമെന്ന് ഫ്രഞ്ച് ഉന്നത നയതന്ത്രജ്ഞൻ ജീൻ യെവ്സ് ലെ ഡ്രിയാൻ. രാജ്യത്തെ ഭർണവർ​ഗത്തിലെ അം​ഗങ്ങൾ ഉണ്ടാക്കിയ രാഷ്ട്രീയ അസ്ഥിരത ഇല്ലാതാക്കുന്നതിനാണിത്. ‘കൂട്ടായ ആത്മഹത്യ’ എന്നാണ് ലെ ഡ്രിയാൻ ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ വർഷം ബയ്റൂത്തിലുണ്ടായ സ്ഫോടനത്തെ തുടർന്ന് നവീകരണം സാധ്യമാക്കുമെന്ന് ലബനാൻ നേതൃത്വങ്ങൾ വാ​ഗ്ദാനം ചെയ്തിരുന്നു. ഒമ്പത് മാസം കഴിഞ്ഞിട്ടും നേതൃത്വങ്ങൾക്ക് സർക്കാർ രൂപീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഫ്രാൻസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഫ്രാൻസാണ് ദുർബലമായ ലബനാന്റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ഇവിടെ ഒരു പുരോ​ഗതിയുടെയും ലക്ഷണം കാണുന്നില്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ യെവ്സ് ലെ ഡ്രിയാൻ വെള്ളിയാഴ്ച പറഞ്ഞു.

രാഷ്ട്രീയ അനിശ്ചിതത്വത്തിൽ നിന്ന് പുറത്തുകടക്കുന്നതിന് ഒരു വഴി കണ്ടെത്തുകയെന്നത് അത്യാവശ്യമാണ്. ഇതുവരെ, രാഷ്ട്രീയ പ്രവർത്തകർ അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയിട്ടില്ല. രാജ്യത്തെ പുനർനിർമിക്കുന്നതിന് ​ഗൗരവതരമായി പ്രവർത്തിക്കാൻ തുടങ്ങിയിട്ടുമില്ല -ലബനാൻ സന്ദർശനം അവസാനിപ്പിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. ലബനാൻ പ്രസിഡന്റ് മൈക്കൻ അൗൻ, പാർലമെന്റ് സ്പീക്കർ നബീഹ് ബറി, നിയുക്ത പ്രധാനമന്ത്രി സഅദ് അൽ ഹരീരി എന്നവരുമായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലെ ഡ്രിയാൻ വ്യാഴാഴ്ച ചർച്ച നടത്തിയിരുന്നു.

Related Articles