Current Date

Search
Close this search box.
Search
Close this search box.

തുർക്കിക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിന് സമ്മർദ്ദം ചെലുത്തി ഫ്രാൻസ്

പാരിസ്: തുർക്കിക്കിതെരെ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയന് മേൽ സമ്മർദ്ദം ചെലുത്തി ഫ്രാൻസ്. ഒക്ടോബറിലെ തുർക്കിയുടെ ഭീഷണി ഉയർത്തുന്ന ഇടപെടലുകളെ തുടർന്നാണ് നടപടികളുമായി മുന്നോട്ടുപോകുന്നതെന്ന് ഫ്രാൻസ് വ്യക്തമാക്കി. ​ഉപരോധം ഏർപ്പെടുത്തുന്നതിന് ​യൂറോപ്യൻ യൂണിയനിൽ നിന്ന് ഫ്രാൻസിനെ പിന്തുണച്ചത് ഗ്രീസും സൈപ്രസും മാത്രമാണ്.

കിഴക്കൻ മെഡിറ്ററേനിയനിലെ തുർക്കിയുടെ പ്രകൃതി വാതക പര്യവേക്ഷണം നിർത്തിവെക്കണമെന്ന യൂറോപ്യൻ യൂണിയന്റെ മുന്നറിയിപ്പിന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദു​ഗാൻ ഒരുവിലയും കൽപിക്കുന്നില്ലെന്ന് ഫ്രാൻസ് വ്യക്തമാക്കി. എന്താണ് തങ്ങൾ ചെയ്യേണ്ടതെന്ന് തുർക്കിക്ക് അറിയാം. സംഘട്ടനമാണോ സഹകരണമാണോ വേണ്ടതെന്ന് അവരാണ് തീരുമാനിക്കേണ്ടത് -ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ യെവ്സ് ലെ ഡ്രെയിൻ പറഞ്ഞു.

Related Articles