Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി: പ്രതികള്‍ക്ക് ഫ്രാന്‍സ് യാത്ര വിലക്കേര്‍പ്പെടുത്തി

പാരിസ്: ജമാല്‍ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 18 പേര്‍ക്ക് ഫ്രാന്‍സ് യാത്ര വിലക്കേര്‍പ്പെടുത്തി. അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവന്നതിനു ശേഷം കൂടുതല്‍ ഉപരോധ നടപടികള്‍ ഇവര്‍ക്കെതിരെ കൈകൊള്ളുമെന്നും ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രാലയത്തിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്തത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളുപമായി സഹകരിച്ചാണ് കൂടുതല്‍ ഉപരോധസ നടപടികള്‍ കൈകൊള്ളുക. തിങ്കളാഴ്ച ജര്‍മനി ഈ 18 പേര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും സൗദിയിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. ഖഷേഗിയുടെ കൊലപാതകം കുറ്റകൃത്യങ്ങളുടെ അങ്ങേയറ്റമാണെന്നും മാധ്യമപ്രവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനവും മനുഷ്യാവകാശ ലംഘനവുമാണെന്നും ഫ്രാന്‍സ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Related Articles