അങ്കാറ: പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ ഫ്രാന്‍സ് ഉടന്‍ വെടിയുമെന്ന് പ്രതീക്ഷിക്കുന്നുതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വെള്ളിയാഴ്ച പറഞ്ഞു. ദുര്‍ഘടമായ പ്രതിസന്ധിയിലൂടെ രാജ്യം മുന്നോട്ടുപോകുമ്പേള്‍ മാക്രോണ്‍ ഫ്രാന്‍സിന് ഭാരമായിരിക്കുമെന്ന് ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി.
മാക്രോണ്‍ ഫ്രാന്‍സിന് ഭാരമാണ്. മാക്രോണും ഫ്രാന്‍സും യഥാര്‍ഥത്തില്‍ വലിയ അപകട സന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിയുന്നത്രയും വേഗത്തില്‍ മാക്രോണിനെ ഫ്രാന്‍സ് വെടിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് -ഉര്‍ദുഗാന്‍ മാധ്യമ പ്രവര്‍ത്തകരോട് വെള്ളിയാഴ്ച പറഞ്ഞു. സിറിയന്‍ നയത്തിലും, പ്രവാചക കാര്‍ട്ടൂണ്‍ ചിത്രീകരിച്ച വിഷയത്തിലും ഫ്രാന്‍സിനും തുര്‍ക്കിക്കുമിടയില്‍ അസ്വസ്ഥതകള്‍ വര്‍ധിച്ചുവരികയാണ്.
Facebook Comments