Current Date

Search
Close this search box.
Search
Close this search box.

ലിബിയയില്‍ വെടിനിര്‍ത്തലിന് ആഹ്വാനവുമായി ഫ്രാന്‍സ്

ട്രിപ്പോളി: ആഭ്യന്തര സംഘര്‍ഷം തുടരുന്ന ലിബിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സ്. കഴിഞ്ഞ ദിവസം ലിബിയന്‍ പ്രധാനമന്ത്രി ഫായിസ് അല്‍ സറാജുമായി ട്രിപ്പോളിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടു വെച്ചത്.

ലിബിയന്‍ സംഘര്‍ഷത്തിന് സൈനിക നടപടി ഒരിക്കലും പരിഹാരമല്ല. അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ വെടിനിര്‍ത്തല്‍ കരാറിന് അതിര്‍വരമ്പിടാനുള്ള ഒരു നിര്‍ദേശം മുന്നോട്ടു വെക്കുകയാണ്. ബുധനാഴ്ച മാക്രോണിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. യു.എന്നിന്റെ നേതൃത്വത്തിലുള്ള സമാധാന നടപടിയെയും രാജ്യത്തെ തെരഞ്ഞെടുപ്പിനെയും പിന്തുണക്കുന്നതായും മാക്രോണ്‍ പറഞ്ഞു.

ലിബിയന്‍ യുദ്ധ മുന്നണിയില്‍ ഭാഗമായ മുഴുവന്‍ സഖ്യകക്ഷികളുമായും ഈ വിഷയം ചര്‍ച്ച ചെയ്യാനും വെടിനിര്‍ത്തല്‍ കരാറില്‍ പങ്കാളികളാക്കാനും ഇരു നേതാക്കളും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്.

Related Articles