Current Date

Search
Close this search box.
Search
Close this search box.

സിറിയ: തുര്‍ക്കി,റഷ്യ,ഇറാന്‍ നാലാം റൗണ്ട് ചര്‍ച്ച

urdugan putin.jpg

സോചി: സിറിയന്‍ പ്രതിസന്ധി പരിഹരിക്കാനായുള്ള തുര്‍ക്കി,റഷ്യ,ഇറാന്‍ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയുടെ നാലാം റൗണ്ട് റഷ്യയില്‍ നടക്കും. വ്യാഴാഴ്ച റഷ്യയുടെ ബ്ലാക് സീ സിറ്റിയായ സോചിയില്‍ വെച്ചാണ് ത്രിരാഷ്ട്ര നേതാക്കന്മാര്‍ കൂടിക്കാഴ്ച നടത്തുന്നത്.

ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി,തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍,റഷ്യന്‍ പ്രസിഡന്റ് പുടിന്‍ എന്നിവരാണ് ചര്‍ച്ച നടത്തുന്നത്. സിറിയന്‍ വിഷയത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രശ്‌നപരിഹാരത്തിനുമാണ് ശ്രമിക്കുന്നതെന്ന് റഷ്യന്‍ അധികൃതര്‍ പ്രസ്താവനയിലൂടെ റിപ്പോര്‍ട്ട് ചെയ്തു.

അന്താരാഷ്ട്ര വിഷയങ്ങളില്‍ ഏകോപനം നടത്താനും പദ്ധതികള്‍ സമര്‍പ്പിക്കാനും മൂന്നു നേതാക്കളും ചര്‍ച്ച നടത്തും. മൂന്നു നേതാക്കളും വ്യക്തിപരമായും കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ തുടങ്ങിയ ചര്‍ച്ചയുടെ നാലാം ഭാഗമാണിത്.

Related Articles