Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയില്‍ കാട്ടുതീ പടരുന്നു; മരണം നാലായി

അങ്കാറ: രാജ്യത്തിന്റെ പല ഭാഗങ്ങൡും പടര്‍ന്നിപിടിക്കുന്ന കാട്ടുതീയില്‍ മരണം നാലായി. പല ഗ്രാമങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ആയിരക്കണക്കിന് അഗ്നിശമന സേന മൂന്നാം ദിവസവും രക്ഷാപ്രവര്‍ത്തനവുമായി രംഗത്തുണ്ട്. രാജ്യത്തെ ഈജിയന്‍, മെഡിറ്ററേനിയന്‍ തീരങ്ങളിലെ 17 പ്രവിശ്യകളിലായി 70ഓളം കാട്ടുതീ ഈയാഴ്ച പടര്‍ന്നുപിടിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ 57 തീപിടുത്തങ്ങള്‍ പൂര്‍ണമായും അണയ്ക്കാനായതായി തുര്‍ക്കി ഭരണകൂടം അറിയിച്ചിരുന്നു. എന്നാല്‍, ഒസ്മാനിയേ, കെയ്‌സേറി, കൊക്കെയ്‌ലി, അദാന, മെര്‍സിന്‍, കുതഹ്യ തുടങ്ങിയ പ്രദേശങ്ങളില്‍ ഇപ്പോഴും തീ പടര്‍ന്നുപിടിക്കുകയാണെന്ന് വനം മന്ത്രി ബെകിര്‍ പക്‌ദേമിര്‍ലി പറഞ്ഞു.

അന്റാലിയയിലെ മെഡിറ്ററേനിയന്‍ റിസോര്‍ട്ട് മേഖലയിലും മുഗലയിലെ ഈജിയന്‍ റിസോര്‍ട്ട് പ്രവിശ്യയിലും ഇപ്പോഴും തീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ മുതല്‍ അടങ്ങുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, അത് പടര്‍ന്നുപിടിക്കുകയാണെന്ന് ജാഗ്രതയോടെ പറയുമ്പോള്‍ തന്നെ അവ നിയന്ത്രണത്തിലാണെന്ന് ഞങ്ങള്‍ക്ക് ഇപ്പോഴും പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles