Current Date

Search
Close this search box.
Search
Close this search box.

ലഖ്‌നൗ ലുലുമാളില്‍ നമസ്‌കരിച്ചതിന് നാല് പേര്‍ അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗ ലുലുമാളില്‍ വെച്ച് നമസ്‌കാരം നിര്‍വഹിച്ച് വിവാദമായതിനെത്തുടര്‍ന്ന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പൊലിസ് അറസ്റ്റ് ചെയ്തു. നാല് പേരെയാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതെന്ന് ലഖ്‌നൗ പൊലിസ് അറിയിച്ചു. മുഹമ്മദ് റിഹാന്‍, ആതിഫ് ഖാന്‍,മുഹമ്മദ് ലുഖ്മാന്‍, മുഹമ്മദ് നുഅ്മാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ലഖ്നൗ പോലീസ് കമ്മീഷണറേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. നാലുപേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പൊലീസ് അറിയിച്ചു.

മാളില്‍ വെച്ച് നമസ്‌കാരം നടന്നു എന്നാരോപിച്ച് ഹിന്ദു മഹാസഭ നേരത്തെ ലുലു മാളിനെതിരെ ബഹിഷ്‌കരണാഹ്വാനം നടത്തിയിരുന്നു. തുടര്‍ന്ന് മാള്‍ അധികൃതരുടെ പരാതിയെത്തുടര്‍ന്ന് പൊലിസ് നമസ്‌കരിച്ചവര്‍ക്കെതിരെ കേസെടുത്തിരുന്നു. അനുമതിയില്ലാതെ ഒരു സംഘം മാളിലെത്തി നമസ്‌കാരം നിര്‍വഹിക്കുകയായിരുന്നു എന്നാണ് പരാതി. ഇതിന് പിന്നില്‍ സംഘിപരിവാര്‍ പ്രവര്‍ത്തകരാണെന്ന ആരോപണവും പിന്നാലെ പുറത്തുവന്നു.

ലുലുമാളില്‍ നമസ്‌കാരം നടന്നെന്നും മാള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നുമാണ് ഹിന്ദുമഹാസഭ ആരോപിച്ചത്. മാളില്‍ നമസ്‌കാരം തുടരുകയാണെങ്കില്‍ രാമായണ മാസത്തില്‍ അവിടെ വെച്ച് സുന്ദരകാണ്ഡം വായിക്കുമെന്നും ഹിന്ദു മാഹസഭ പറഞ്ഞു.

മാളിനെതിരെ വ്യാപകമായ വിദ്വേഷ പ്രചാരണങ്ങളാണ് സംഘ്പരിവാര്‍ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ പ്രചരിപ്പിച്ചത്. മാളിലെ പുരുഷ ജീവനക്കാര്‍ എല്ലാം മുസ്ലിംകളും വനിത ജീവനക്കാര്‍ എല്ലാം ഹിന്ദുക്കളാണെന്നും ഇതിലൂടെ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുകയാണെന്നുമാണ് മറ്റൊരു പ്രചാരണം. ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറും ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Related Articles