Current Date

Search
Close this search box.
Search
Close this search box.

പുതിയ ഈജിപ്ത് വിപ്ലവം ഉണ്ടാകുമെന്ന് സീസിയുടെ മുന്‍ അനുയായി

കൈറോ: ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസി പുതിയൊരു ജനകീയ വിപ്ലവത്തെ നേരിടേണ്ടി വരുമെന്ന് പ്രവചിച്ച് സീസിയുടെ മുന്‍ അനുയായി രംഗത്ത്. സീസിക്ക് ജനങ്ങളില്‍ നിന്നുള്ള പിന്തുണ നഷ്ടപ്പെട്ടെന്നും ഇപ്പോള്‍ ജനവികാരം അദ്ദേഹത്തിന് എതിരാണെന്നും ഇടതുപക്ഷ ക്യാംപയിനറും മുന്‍ സജീവ സീസി പിന്തുണക്കാരനുമായിരുന്ന ഡോ. മഹ്മൂദ് ഹംസ പറഞ്ഞു.

2013ല്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കെതിരെ സീസിക്ക് അനുകൂലമായി പ്രകടനങ്ങള്‍ നയിച്ചയാളായിരുന്നു ഹംസ.രാജ്യത്തെ ദീര്‍ഘകാല സ്വേച്ഛാധിപതിയായിരുന്ന ഹുസ്നി മുബാറക്കിനെ നീക്കം ചെയ്യാന്‍ 2011ല്‍ നടന്ന ജനകീയ വിപ്ലവത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.

രാജ്യത്തെ പുതിയ പ്രക്ഷോഭം നിലവിലെ ഭരണകൂടത്തെ അധികാരത്തില്‍ നിന്ന് തുടച്ചുനീക്കുമെന്നാണ് ഹംസ ഇപ്പോള്‍ പ്രവചിക്കുന്നത്.

മെച്ചപ്പെട്ട ജീവിതത്തിനായി ഞങ്ങള്‍ 2011 ജനുവരി വിപ്ലവത്തിലേക്ക് പോകുകയാണ്. വരാനിരിക്കുന്ന വിപ്ലവം മെച്ചപ്പെട്ട ജീവിതത്തിനായിരിക്കുമെന്നും അതൊരു വലിയ മാറ്റമാണുണ്ടാക്കുകയെന്നും ഞാന്‍ കരുതുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഡിലീസ്റ്റ് ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീസിയുടെ വിമര്‍ശകനായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ പിന്നീട് സീസി ഭരണകൂടം നാടുകടത്തുകയായിരുന്നു.

 

Related Articles