Current Date

Search
Close this search box.
Search
Close this search box.

മുന്‍ ലിബിയന്‍ പ്രധാനമന്ത്രി കൊറോണ ബാധിച്ച് മരിച്ചു

ട്രിപ്പോളി: മുന്‍ ലിബിയന്‍ പ്രധാനമന്ത്രി മഹ്മൂദ് ജിബ്‌രീല്‍ കോവിഡ് ബാധിച്ച് മരിച്ചു. 2011ല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ ഭരണകാലത്ത് ലിബിയന്‍ വിമത സര്‍ക്കാരിന്റെ തലവവനായിരുന്നു. 2012ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പാര്‍ട്ടിയാണ് നാഷണല്‍ ഫോഴ്‌സ് അലയന്‍ സ് പാര്‍ട്ടി. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പാര്‍ട്ടി വക്താക്കള്‍ ആണ് മരണവിവരം അറിയിച്ചത്.

68കാരനായ ജിബ്രീരിലിനെ രോഗലക്ഷണങ്ങളോടെ രണ്ടാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്.

Related Articles