Current Date

Search
Close this search box.
Search
Close this search box.

ആദരണീയ പ്രസ്ഥാനമാണ് ഹമാസ് -ജോര്‍ദാന്‍ മുന്‍ പ്രധാനമന്ത്രി

അമ്മാന്‍: ആദരണീയ പ്രസ്ഥാനമായ ഹമാസുമായി ജോര്‍ദാന്‍ സാധാരണ ബന്ധം നിലനിര്‍ത്തണമെന്ന് ജോര്‍ദാന്‍ മുന്‍ പ്രധാനമന്ത്രി അബ്ദുറഊഫ് അര്‍റവാബിദ. ഹമാസ് പോരാടുന്ന ഒരു പ്രസ്ഥാനമാണ്. ഇസ്രായേലുമായുള്ള പോരാട്ടത്തില്‍ നമ്മള്‍ ഹമാസിനൊപ്പം നിലയുറപ്പിക്കണമെന്ന് അര്‍റവാബിദ പറഞ്ഞു. അമ്മാനിലെ അല്‍ ഹുസൈന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചര്‍ച്ചക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ വിഷയങ്ങള്‍ കൃത്യമായി ചര്‍ച്ച ചെയ്യുന്നതിന് ഹമാസ്, ഫതഹ്, ഇതര ഫലസ്തീന്‍ വിഭാഗങ്ങളുമായുള്ള കൂടിക്കാഴ്ചക്ക് അര്‍റവാബിദ ആഹ്വാനം ചെയ്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles