Current Date

Search
Close this search box.
Search
Close this search box.

ചരിത്രം മാറുന്നു; യു.എസ് ഡെമോക്രാറ്റുകളില്‍ ഇസ്രായേലിനേക്കാള്‍ പിന്തുണ ഫലസ്തീനിന്

വാഷിങ്ടണ്‍: വര്‍ഷങ്ങള്‍ക്ക് ശേഷം യു.എസ് ഡെമോക്രാറ്റുകളില്‍ കൂടുതല്‍ പേര്‍ പിന്തുണക്കുന്നത് ഫലസ്തീനിനെ. 2001ന് ശേഷം ആദ്യമായി യുഎസിലെ ഡെമോക്രാറ്റുകള്‍ ഇസ്രായേലികളോട് അനുഭാവം കാണിക്കുന്നതിനേക്കാള്‍ കൂടുതല്‍ അനുഭാവം ഫലസ്തീനികളോട് കാണിക്കുന്നതായാണ് പുതിയ സര്‍വേ കണ്ടെത്തിയിരിക്കുന്നത്.

വ്യാഴാഴ്ച ഗ്യാലപ്പ് പുറത്തുവിട്ട വോട്ടെടുപ്പില്‍, ഡെമോക്രാറ്റ് വോട്ടര്‍മാരോട് ‘പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തില്‍, നിങ്ങളുടെ അനുഭാവം കൂടുതല്‍ ഇസ്രായേലികളോടാണോ അതോ ഫലസ്തീനികളോടാണോ?’ എന്നായിരുന്നു ചോദിച്ചത്.

മറുപടിയായി, 49 ശതമാനം പേര്‍ ഫലസ്തീനികളോട് അനുഭാവം പുലര്‍ത്തുന്നതായും 38 ശതമാനം പേര്‍ ഇസ്രായേലികളോട് അനുഭാവം പുലര്‍ത്തുന്നതായും പറഞ്ഞു.

അതേസമയം, 2014-ല്‍ 58 ശതമാനം പേര്‍ ഇസ്രായേലികളോടും 23 ശതമാനം പേര്‍ ഫലസ്തീനുകളോടും അനുഭാവം പ്രകടിപ്പിച്ചിരുന്നു. ഒരു ദശാബ്ദത്തിലേറെയായി ഇസ്രായേലികളോടുള്ള അതേ വോട്ടര്‍മാരുടെ സഹതാപം കുറഞ്ഞുവരുന്നതാണ് വോട്ടെടുപ്പ് ഫലം കാണിക്കുന്നത്. 22 വര്‍ഷം മുമ്പ് വോട്ടെടുപ്പ് ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഈ മാറ്റം.

 

Related Articles