Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ലോകകപ്പ്: ടിക്കറ്റ് വില്‍പ്പനക്ക് മികച്ച പ്രതികരണം

ദോഹ: ഈ വര്‍ഷം നവംബറില്‍ ഖത്തറില്‍ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വില്‍പ്പനക്ക് മികച്ച പ്രതികരണം. ബുധനാഴ്ചയാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ 32 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കുള്ള ടിക്കറ്റുകളാണ് ഖത്തര്‍ ലോകകപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്.

ഖത്തറിന്റെ താമസരേഖയുള്ളവര്‍ക്ക് 40 റിയാലിന് (800 രൂപ) ടിക്കറ്റ് ലഭിക്കും. 1986ല്‍ മെക്‌സികോയില്‍ നടന്ന ലോകകപ്പിന് ശേഷം പിന്നെ ആദ്യമായിട്ടാണ് ഇത്രയും കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തുന്നത്. ഗ്രൂപ്പ് മത്സരങ്ങള്‍ക്കാണ് 40 റിയാല്‍ ടിക്കറ്റ് നിരക്ക്. 11 ഡോളര്‍ വരുമിത്. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ 45 ദിവസമാണ് ദോഹയിലെ എട്ട് സ്‌റ്റേഡിയങ്ങളിലായി ലോകകപ്പിന് പന്തുരുളുക.

അതേസമയം, അറബ് രാജ്യത്ത് നടക്കുന്ന ആദ്യ ലോകകപ്പിന് കോവിഡിന്റെ പുതിയ പശ്ചാതലത്തില്‍ സ്റ്റേഡിയത്തില്‍ എത്ര കാണികളെ അനുവദിക്കുമെന്ന് ഫിഫയോ ഖത്തര്‍ പ്രാദേശിക സംഘാടക സമിതിയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഉദ്ഘാടന മത്സരം
കുറഞ്ഞ നിരക്ക്: 200 റിയാല്‍ (4,000 രൂപ) കൂടിയ നിരക്ക്: 2250 റിയാല്‍ (45,000 രൂപ)
ഫൈനല്‍
കുറഞ്ഞ നിരക്ക്: 750 റിയാല്‍ (15,000 രൂപ) കൂടിയ നിരക്ക്: 5850 റിയാല്‍ (1.20 ലക്ഷം രൂപ)
ഗ്രൂപ്പ് മത്സരങ്ങള്‍
കുറഞ്ഞ നിരക്ക്: 250 റിയാല്‍ (5,000 രൂപ) കൂടിയ നിരക്ക്: 800 റിയാല്‍ (16,000 രൂപ)

ഫൈനലിനാണ് ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുള്ളത്. 5850 റിയാലാണ്(ഒരു ലക്ഷത്തിന് മുകളില്‍) ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്ക്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles