Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയില്‍ ഭക്ഷ്യവിഭവങ്ങള്‍ക്ക് വില കുറച്ചു

അങ്കാറ: തുര്‍ക്കിയില്‍ ഭക്ഷണ സാധനങ്ങളുടെ വില കുറച്ച് അധികൃതര്‍ അറിയിപ്പ് പുറത്തിറക്കി. രാജ്യത്ത് പണപ്പെരുപ്പത്തിന്റെ സമ്മര്‍ദ്ദം അതിജീവിക്കുന്നതിനിടെ വില കുറച്ച നടപടിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമുയരുന്നുണ്ട്. അതേസമയം, വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വില കുറച്ചതെന്നും വിമര്‍ശനമുണ്ട്. ഭക്ഷണശാലകളിലും പച്ചക്കറി കടകളിലും വില പകുതിയോളം കുറച്ചിട്ടുണ്ട്.

തലസ്ഥാനമായ അങ്കാറയില്‍ 50 സ്‌റ്റോറുകളും ഇസ്താംബൂളില്‍ 15 സ്‌റ്റോറുകളും തുറന്നു. ജനുവരിയില്‍ രാജ്യത്തുണ്ടായ പണപ്പെരുപ്പം മൂലം ഭക്ഷണപദാര്‍ത്ഥങ്ങളുടെയും ആല്‍ക്കഹോള്‍ അംശം ഇല്ലാത്ത പാനീയങ്ങള്‍ളുടെയും വില 31 ശതമാനം വര്‍ധിച്ചിരുന്നു. മാര്‍ച്ച് 31നാണ് രാജ്യത്ത് തദ്ദേശ തെരഞ്ഞെടുപ്പ്.

രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലും അങ്കാറയിലും ഇസ്താംബൂളിലും ഭരണം നിലനിര്‍ത്താന്‍ ആണ് പ്രസിഡന്റ് ഉര്‍ദുഗാന്റെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ.കെ.പി) ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് വില കുറച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles