Current Date

Search
Close this search box.
Search
Close this search box.

ഫ്‌ളോറിഡ വെടിവെപ്പ്: സൗദി യു. എസുമായി സഹകരിക്കും

മയാമി: ഫ്‌ളോറിഡയിലെ സൈനിക താവളത്തിലുണ്ടായ വെടിവെപ്പില്‍ സൗദി ഭരണാധികാരി സല്‍മാന്‍ യു. എസ് അധികൃതരുമായി അന്വേഷണത്തിന് സഹകരിക്കുമെന്ന് വെള്ളിയാഴ്ച വ്യക്തമാക്കി. ‘ഈ നീച കൃത്യത്തിന്റെ കുറ്റവാളികള്‍’ സൗദി ജനത പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സൈനിക താവളത്തിലെ വെടിവെപ്പില്‍ സൗദി ഭരണാധികാരി സല്‍മാന്‍ ദു:ഖവും സങ്കടവും പ്രകടിപ്പിച്ചതായി വാഷിങ്ടണ്‍ ഡി. സിയിലെ സൗദി എംബസി വ്യക്താക്കി. ഇരു നേതാക്കളുടെയും ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം പെന്‍സകോളയിലെ സൈനിക താവളത്തില്‍ പരിശീലനത്തിനായി പങ്കെടുത്ത ഒരു സൗദി പൗരനാണ് വെടിയുതിര്‍ത്തതെന്ന് സംശിയിക്കുന്നു. വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിയുതിര്‍ത്ത വ്യക്തിയും കൊല്ലപ്പെട്ടിരുന്നു. യു. എസ് സൈനിക മേഖലിയില്‍ ഈ ആഴ്ചയിലെ രണ്ടാമത്തെ വെടിവെപ്പാണിത്.

Related Articles