Current Date

Search
Close this search box.
Search
Close this search box.

കുടകില്‍ പ്രളയ ബാധിതര്‍ക്കുള്ള 50 വീടുകള്‍ക്ക് തറക്കല്ലിട്ടു

വീരാജ് പേട്ട: കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കുടക് ജില്ലയില്‍ ഉണ്ടായ പ്രളയത്തിലും പ്രകൃതിക്ഷോഭത്തിലും വീടുകള്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന ഹ്യുമാനിറ്റേറിയന്‍ റിലീഫ് സൊസൈറ്റി (എച്.ആര്‍.എസ്) കര്‍ണാടകയുടെ പദ്ധതിയുടെ ഭാഗമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരളയുമായി സഹകരിച്ച് കുടകിലെ സിദ്ധാപുരത്തിനടുത്ത് നിര്‍മ്മിച്ചു നല്‍കുന്ന 50 വീടുകള്‍ക്ക് തറക്കല്ലിട്ടു. തറക്കല്ലിടല്‍ കര്‍മ്മം ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള സംസ്ഥാന ഉപാധ്യക്ഷന്‍ പി മുജീബ് റഹ്മാന്‍ നിര്‍വ്വഹിച്ചു. എല്ലാവര്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിതം നയിക്കാന്‍ ഉതകുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ സാമൂഹിക പ്രവര്‍ത്തനത്തിലൂടെ ജമാഅത്തെ ഇസ്‌ലാമി ഉദ്ദേശിക്കുന്നുവെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി ഹിന്ദ് കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ ഡോ.മുഹമ്മദ് സഅദ് ബല്‍ഗാമി പറഞ്ഞു.

പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യനെ ചില യാഥാര്‍ഥ്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. മനുഷ്യന്റെ അതിരില്ലാത്ത ആഗ്രഹങ്ങള്‍ പ്രകൃതിയെ സ്വാര്‍ഥതക്ക് വേണ്ടി നശിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് കര്‍ണാടക സംസ്ഥാന സെക്രട്ടറി അക്ബറലി ഉഡുപ്പി, ജില്ലാ പോലീസ് സൂപ്രണ്ട് ഡോ.സുമന്‍ പന്നേക്കര്‍, ടച്ച് ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ്.പ്രസിഡന്റ് ശിഹാബുദ്ധീന്‍ ഇബ്നു ഹംസ, ജമാഅത്തെ ഇസ്ലാമി കേരള അസി.സെക്രട്ടറി സാദിഖ് ഉളിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിദ്ധാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ മണി, എച്.ആര്‍.എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് മാര്‍ക്കട, യു.പി സിദ്ധിഖ് മാസ്റ്റര്‍, കെ.ടി ബഷീര്‍ ബംഗളൂരു, മുഹമ്മദ് ഷംസീര്‍ ഷമീര്‍ മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

Related Articles