Current Date

Search
Close this search box.
Search
Close this search box.

സുഡാനില്‍ വിദ്യാര്‍ത്ഥി മാര്‍ച്ചിനു നേരെ വെടിവെപ്പ്; അഞ്ച് മരണം

കാര്‍തൂം: സുഡാനില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തിയ റാലിക്കു നേരെ നടന്ന വെടിവെപ്പില്‍ അഞ്ച് പേര്‍ മരിച്ചു. തിങ്കളാഴ്ച വടക്കന്‍ സുഡാനിലെ കൊര്‍ദോഫാന്‍ മേഖലയിലാണ് സംഭവം. അല് ഉബൈദില്‍ വെച്ച് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരു പ്രതിഷേധ മാര്‍ച്ച് നടക്കുകയായിരുന്നെന്നും മാര്‍ച്ചിന് നേരെ ഒളിഞ്ഞിരുന്ന് വെടിവെക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്നും സുഡാന്‍ ഡോക്ടേഴ്‌സ് കമ്മിറ്റിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ച നാല് പേരും വിദ്യാര്‍ത്ഥികളാണ്. നിലവില്‍ സുഡാന്‍ ഭരിക്കുന്ന മിലിറ്ററി കൗണ്‍സിലിനെതിരെ മുദ്രാവാക്യം വിളിച്ചാണ് വിദ്യാര്‍ത്ഥികള്‍ റാലി നടത്തിയത്. പാര്‍ലമെന്റ് സൈന്യമാണ് വെടിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles