Current Date

Search
Close this search box.
Search
Close this search box.

അള്‍ജീരിയന്‍ സ്‌ഫോടനം; അഞ്ച് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു

അള്‍ജിയേഴ്‌സ്: കിഴക്കന്‍ അള്‍ജീരിയയിലെ റോഡരികില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് സിവിലിയന്മാര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതു. ഓടികൊണ്ടിരിക്കുന്ന കാര്‍ തെബസ്സയില്‍ വ്യാഴാഴ്ച പൊട്ടിത്തെറിക്കുകയായിരുന്നു -പ്രതിരോധ മന്ത്രാലയം അറിയിച്ചു.

തോക്കുകള്‍, ഉണ്ടകള്‍, മൊബൈല്‍ ഫോണ്‍, റേഡിയോ ട്രാന്‍സ്മിറ്റര്‍ തുടങ്ങിയല സ്‌ഫോടന  സ്ഥലത്തു നിന്ന് കണ്ടെടുത്തു. 1990 മുതല്‍ രാജ്യത്ത് സാന്നിധ്യമായി മാറുന്ന സായുധ വിഭാഗത്തെ ഭീകരവാദികളെന്നാണ് അല്‍ജീരിയന്‍ അധികൃതര്‍ വശേഷിപ്പിക്കുന്നത്. 1992-2002ല്‍ വിവിധ സായുധ വിഭാഗങ്ങള്‍ക്കെതിരായി സേന നടത്തിയ ആഭ്യന്തരയുദ്ധത്തില്‍ രണ്ട് ലക്ഷം പേരാണ് കൊല്ലപ്പെട്ടത്.

Related Articles