മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ പെല്‍ഹാര്‍ നഗരത്തില്‍ 24 കാരനായ മുസ്ലീം യുവാവിന് മോഷണമാരോപിച്ച് ക്രൂര മര്‍ദനം.
പ്രതികളായ അഞ്ച് പേരെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ആദം ഷെര്‍ മുഹമ്മദ് ഖാന്‍ എന്ന മുസ്ലീം യുവാവിനാണ് മര്‍ദനമേറ്റത്. തലയ്ക്കും കാലിന് അടിയേറ്റ് ഒടിവോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നവംബര്‍ 29ന് പുലര്‍ച്ചെ ഭാര്യാസഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഖാനെ ആക്രമിച്ചത്.
താന്‍ കള്ളനാണെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു മര്‍ദനമെന്ന് ഖാന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. തുടര്‍ന്ന് ഒരു സംഘം ആളുകള്‍ പ്രത്യക്ഷപ്പെട്ട് ഇരുമ്പ് വടി ഉപയോഗിച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങുകയായിരുന്നു.
മര്‍ദിക്കുന്നതിന്റെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അക്രമികളില്‍ ഒരാള്‍ ഖാന്റെ തലയില്‍ അടിക്കാന്‍ മറ്റുള്ളവരോട് ആവശ്യപ്പെടുന്നത് വീഡിയോവില്‍ കാണാം.
ഖാനെ മർദിച്ച സംഘത്തിന് നേതൃത്വം നൽകിയ മുകേഷ് ദുബെ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. കലാപം, ആക്രമണം, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Man identified as Adam Khan being lynched in Nalasopara(E) under Pelhar PS, Maharashtra. Needs any comment about the condition of law and order under the current dispensation? pic.twitter.com/NiwCsALWy5
— Zafarul-Islam Khan (@khan_zafarul) December 3, 2022