Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി പാര്‍ലമെന്റില്‍ കൈയാങ്കളി

അങ്കാറ: പ്രതിപക്ഷ അംഗത്തിന്റെ പാര്‍ലമെന്റ് പ്രസംഗത്തിനിടയില്‍ തുര്‍ക്കി പാര്‍ലമെന്റ് ബുധനാഴ്ച കൈയാങ്കളിക്ക് വേദിയായി. സിറിയയില്‍ കൊല്ലപ്പെട്ട തുര്‍ക്കി സൈനികരോട് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അനാദരവ് കാണിച്ചതായി പ്രതിപക്ഷ അംഗമായ എന്‍ജിന്‍ ഓസ്‌കോക്ക് ആരോപിച്ചിരുന്നു. പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരു കൂട്ടം ഈ കോലാഹലത്തില്‍ പങ്കാളികളായി. ചില അംഗങ്ങള്‍ ഡസ്‌കില്‍ കയറി ഉച്ചത്തില്‍ ബഹളമുണ്ടാക്കി. അതിനിടയില്‍, ഒരു വിഭാഗം കോലാഹലം അവസാനിപ്പിക്കുന്നതിനായി ശ്രമിച്ചു. കൈയാങ്കളിക്കിടയില്‍ ചില അംഗങ്ങള്‍ നിലത്തേക്ക് വീണതായും തുര്‍ക്കിയുടെ ഹാബെര്‍ടര്‍ക്ക് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിപക്ഷ പാര്‍ട്ടിയായ റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം എന്‍ജിന്‍ ഓസ്‌കോക്ക് പത്രസമ്മേളനത്തില്‍ പ്രസിഡന്റിനെതിരില്‍ ആരോപണമുന്നയിക്കുകയും ശേഷം സിറിയന്‍ ഇദ്‌ലിബ് മേഖലയില്‍ കൊല്ലപ്പെട്ട സൈനികരോട് ഉര്‍ദുഗാന്‍ ആനാദരവ് കാണിച്ചതായി ട്വീറ്റ് ചെയ്യുകയുമായിരുന്നു.

Related Articles