Current Date

Search
Close this search box.
Search
Close this search box.

ആര്‍.എസ്.എസിന്റെ ആദ്യത്തെ സൈനിക സ്‌കൂള്‍ യു.പിയില്‍

ലഖ്‌നൗ: ആര്‍.എസ്.എസിന് കീഴിലുള്ള ആദ്യത്തെ സൈനിക സ്‌കൂള്‍ ഉത്തര്‍പ്രദേശില്‍ അടുത്ത ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. യു.പിയിലെ ബുലന്ദ് ഷഹറിലാണ് സ്‌കൂള്‍. റജ്ജു ഭയ്യ സൈനിക് വിദ്യ മന്ദ്രി#് എന്നാണ് സ്‌കൂളിന്റെ പേര്. ആര്‍.എസ്.എസിന്റെ സ്ഥാപക മേധാവിയായിരുന്നു റജ്ജു ഭയ്യ. ആറാം ക്ലാസിലേക്ക് 160 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കുകയെന്നും സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായെന്നും മുതിര്‍ന്ന ആര്‍.എസ്.എസ് വക്താവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ ആറിന് ക്ലാസുകള്‍ ആരംഭിക്കുമെന്നും അതിനു മുന്‍പായി വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ ടെസ്റ്റ് ഉള്‍പ്പെടെ നിരവധി അഭിമുഖങ്ങളും പരീക്ഷകളും നടത്തുമെന്നും സ്‌കൂള്‍ ഡയറക്ടര്‍ ശിവ് പ്രതാപ് സിങ് പറഞ്ഞു. ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാര്‍ത്ഥി ഭാരതയുടെ കീഴിലാകും സ്‌കൂള്‍ പ്രവര്‍ത്തിക്കുക. റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആണ് ഇവര്‍ ഒരുക്കുന്നത്.

Related Articles