Current Date

Search
Close this search box.
Search
Close this search box.

സൗദിയിലേക്ക് ആദ്യ ഖത്തര്‍ വിമാനം പറന്നു

റിയാദ്: സൗദിക്കും ഖത്തറിനുമിടയിലെ വ്യോമ ഗതാഗതം തിങ്കളാഴ്ച പനഃരാംരഭിച്ചതായി ഖത്തര്‍ എയര്‍ലൈന്‍സ് അറിയിച്ചു. ജനുവരി ആദ്യവാരത്തില്‍ ഒപ്പുവെച്ച കരാറിനെ തുടര്‍ന്നാണ് സൗദി-ഖത്തര്‍ വ്യോമ ഗതാഗതം പുനഃരാംരംഭിച്ചിരിക്കുന്നത്. 2017 ജൂണ്‍ അഞ്ചിന് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങള്‍ ഖത്തറുമായി നയതന്ത്ര-വ്യാപാര ബന്ധം വിച്ഛേദിക്കുകയും, കര-വ്യോമ-നാവിക മേഖലകളില്‍ ഉപരോധം ഏര്‍പ്പെടുത്തുകയുമായിരുന്നു.

ഭീകരവാദം പ്രോത്സാഹിപ്പിക്കുക, ഇറാനെ പിന്തുണയ്ക്കുക എന്നിവ മുന്‍നിര്‍ത്തിയാണ് നാല് രാഷ്ട്രങ്ങളും ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തര്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച സൗദി നഗരമായ അല്‍ ഉലായില്‍ നടന്ന ജി.സി.സി (Gulf Cooperation Council) ഉച്ചകോടിയിലാണ് രാഷ്ട്രങ്ങള്‍ ഉപരോധം അവസാനിപ്പിക്കുന്ന കരാറില്‍ ഒപ്പുവെക്കുന്നത്. ജനുവരി 20ന് ട്രംപം ഭരണകൂടം മാറി ബൈഡന്‍ ഭരണകൂടം അധികാരത്തിലേറുന്നതിന് മുന്നോടിയായി രാഷ്ട്രങ്ങള്‍ സ്വീകരിച്ച ഇത്തരമൊരു തീരുമാനം നിര്‍ണായകമാണ്.

Related Articles