വാഷിങ്ടണ്‍: സ്വീഡനില്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച സംഭവത്തെ അപലപിച്ച് യു.എസ്. ഒരുപാട് പേര്‍ പവിത്രമായി കാണുന്ന ഗ്രന്ഥം കത്തിക്കുന്നത് അങ്ങേയറ്റം നിന്ദ്യമായ പ്രവൃത്തിയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രസ് പറഞ്ഞു.
നാറ്റോയിലെ (North Atlantic Treaty Organization) ഐക്യം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കാം ഈ നടപടി. ഇത്, സ്വീഡനും ഫിന്‍ലന്‍ഡും നാറ്റോയില്‍ ചേരുന്നുതമായി ബന്ധപ്പെട്ട ചര്‍ച്ചകളെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയാകാം. അടുത്ത സഖ്യകക്ഷികളായ തുര്‍ക്കിയെയും സ്വീഡനെയും അകറ്റാനായിരിക്കാം ഖുര്‍ആന്‍ കത്തിച്ചതെന്ന് നെഡ് പ്രസ് തിങ്കളാഴ്ച പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. സ്റ്റോക്ക്‌ഹോമിലെ തുര്‍ക്കി എംബസിക്ക് മുന്നില്‍ സ്വീഡിഷ് പൗരത്വമുള്ള ഡാനിഷ് തീവ്രപക്ഷക്കാരന്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച സംഭവത്തിന് ശേഷം ആദ്യമായാണ് യു.എസ് പ്രതികരണം നടത്തുന്നത്. സ്വീഡന്റെയും ഫിന്‍ലന്‍ഡിന്റെയും നാറ്റോ പ്രവേശനത്തിന് സഖ്യത്തിലെ അംഗമായി തുര്‍ക്കിയുടെ അംഗീകാരം ആവശ്യമാണ്.
സ്വീഡനില്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി അറബ്-മുസ്ലിം രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു. തുര്‍ക്കി, സൗദി അറേബ്യ, ഖത്തര്‍, മുസ്‌ലിം വേള്‍ഡ് ലീഗ്, ഒ.ഐ.സി, ജി.സി.സി കൗണ്‍സില്‍ എന്നിവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇത്തരം പ്രവൃത്തിക്ക് അനുവാദം നല്‍കിയ സ്വീഡിഷ് ഭരണകൂടത്തിന്റെ നടപടിക്കെതിരെയാണ് വിമര്‍ശനം ഉയരുന്നത്.
📱വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL