Current Date

Search
Close this search box.
Search
Close this search box.

കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെപ്പ്: ഒരു സുരക്ഷ ജീവനക്കാരന്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനും തലസ്ഥാനമായ കാബൂളിലും വെടിയൊച്ചകള്‍ അവസാനിക്കുന്നില്ല. തിങ്കളാഴ്ച രാവിലെ കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന വെടിവെപ്പില്‍ ഒരു സുരക്ഷ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം, ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ജര്‍മന്‍ സൈന്യമാണ് സംഭവം ട്വീറ്റ് ചെയ്തത്. വെടിവെപ്പില്‍ അമേരിക്കന്‍, ജര്‍മ്മന്‍ സൈന്യവും പങ്കെടുത്തിട്ടുണ്ട്. ഈ സൈനികര്‍ക്കാര്‍ക്കും പരുക്കേറ്റിട്ടില്ല. ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കാബൂളില്‍ നിന്നും അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ ആളുകളെ രക്ഷപ്പെടുത്തുന്ന ദൗത്യം ഇപ്പോഴും തുടരുകയാണ്. ഇതുവരെയായി 28000 പേരെയാണ് അമേരിക്കയുടെ നേതൃത്വത്തില്‍ തിരിച്ചെത്തിച്ചത്. സുരക്ഷ ഭീഷണി നിലനില്‍ക്കുന്നതിനിടെയും കാബൂള്‍ രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയിലാക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

ഞായറാഴ്ച കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് അഫ്ഗാനികള്‍ മരിച്ചിരുന്നു. ഇതിന് ശേഷം നടക്കുന്ന ദുരന്ത വാര്‍ത്തയാണ് തിങ്കളാഴ്ചത്തെ സംഭവമെന്നും ബ്രിട്ടീഷ് സൈന്യം അറിയിച്ചു.

Related Articles