ഗസ്സ സിറ്റി: 2020ലെ ആഗോള അധ്യാപക അവാര്‍ഡ് കരസ്ഥമാക്കി ഫലസ്തീന്‍ അധ്യാപിക അസ്മ മുസ്തഫ. വടക്കന്‍ ഗസ്സ മുനമ്പിലെ ഹലീമ ല്‍ സഅദിയ്യ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് അസ്മ. ഫലസ്തീന്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2008ല്‍ ഗസ്സ ഇസ്ലാമിക് സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം നേടിയ അസ്മ നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിലും സെമിനാറുകളിലും പങ്കെടുത്തിട്ടുണ്ട്.
ആഗോള വിദ്യാഭ്യാസത്തെ നയിക്കാന്‍ ഫലസ്തീന്‍ അര്‍ഹനാണ് എന്നാണ് അസ്മയുടെ വിജയത്തിലൂടെ കാണിച്ചുതരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 110 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം അധ്യാപകരില്‍ നിന്നാണ് ഇവരെ വിജയിയായി തെരഞ്ഞെടുക്കുന്നത്. അധ്യാപകരുടെ സൃഷ്ടികള്‍ അടക്കം പരിഗണിക്കുന്ന മത്സരമായിരുന്നു ഉണ്ടായിരുന്നത്. ഇംഗ്ലീഷ് പഠിക്കാനും പഠിപ്പിക്കാനും ഉതകുന്ന നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അസ്മ.