Current Date

Search
Close this search box.
Search
Close this search box.

പൗരത്വ ബില്‍: അമിത്ഷാക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്ന് യു.എസ് ഫെഡറല്‍ കമ്മീഷന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ ദിവസം പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ അപകടകരവും തെറ്റായ ദിശയിലേക്ക് നയിക്കുന്നതുമാണെന്ന വിമര്‍ശനവുമായി യു.എസ് അന്താരാഷ്ട്ര മനതസ്വാതന്ത്ര്യ ഫെഡറല്‍ കമ്മീഷന്‍ (USCIRF). ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസാകുകയാണെങ്കില്‍ അമിതിഷാക്കെതിരെ യു.എസ് ഉപരോധമേര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ സര്‍ക്കാരിനോടാണ് കമ്മീഷന്‍ ഉപരോധമേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കിയതില്‍ കടുത്ത അസ്വസ്ഥത രേഖപ്പെടുത്തിയ കമ്മീഷന്‍ ബില്‍ മതേതര ബഹുസ്വരതക്ക് എതിരാണെന്നും പ്രസ്താവിച്ചു. ഇന്ത്യന്‍ ഭരണകൂടം ഒരു മതപരീക്ഷണമാണ് നടത്തുന്നത്. ഇത് ദശലക്ഷക്കണക്കിന് വരുന്ന മുസ്ലിംകളെ ബാധിക്കും. നിയമത്തിന് മുന്നില്‍ എല്ലാ വിശ്വാസികള്‍ക്കും തുല്ല്യത ഉറപ്പുനല്‍കുന്ന ഇന്ത്യയുടെ മതേതര ബഹുസ്വരതയെ തകര്‍ക്കുന്നതാണ് ബില്ലെന്നും ഫെഡറേഷന്‍ ആശങ്ക രേഖപ്പെടുത്തി.

കമ്മീഷന്‍ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവന ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലോക്‌സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തിനിടയില്‍ ബില്‍ അവതരിപ്പിച്ചത്.

Related Articles