Current Date

Search
Close this search box.
Search
Close this search box.

എഫ്.ഡി.സി.എ വി.ആര്‍ കൃഷ്ണയ്യര്‍ അനുസ്മരണ പ്രഭാഷണം

കോഴിക്കോട്: ഇന്ത്യാ ചരിത്രത്തെ സമഗ്രമായി കാണാന്‍ കഴിയാതെ ഏതെങ്കിലും ഒരു വിശ്വാസ ദര്‍ശനത്തിലൂടെ മാത്രം കാണാന്‍ ശ്രമിക്കുന്നത് രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് ഡോ. ശശി തരൂര്‍ എം.പി. അഭിപ്രായപ്പെട്ടു. ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് കമ്മ്യൂണല്‍ അമിറ്റി-(എഫ് ഡി സി എ) സംഘടിപ്പിച്ച വി ആര്‍ കൃഷ്ണയ്യര്‍ അനുസ്മരണ പ്രഭാഷണ പരിപാടിയില്‍ ‘ഇന്ത്യാ ചരിത്രത്തിലെ ബഹുസ്വരത’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ശബ്ദം മാത്രമേ കേള്‍ക്കാവൂ എന്നത് സ്വേച്ഛാധിപതികളുടെ ലക്ഷണമാണെന്നും രാജ്യത്തെ സാഹചര്യങ്ങള്‍ ആ ദിശയിലേക്കാണ് നീങ്ങുന്നതെന്നും ‘ബഹുസ്വരത നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തില്‍ പരസ്പര വിരുദ്ധമായ, അലോസരമുണ്ടാക്കുന്ന ശബ്ദങ്ങള്‍ ഉണ്ടാകും. അത് ഉയര്‍ത്താനുള്ള അവകാശത്തെ ഒരിക്കലും ചോദ്യം ചെയ്യാന്‍ പാടില്ല. ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തുന്ന ഒരു രാജ്യം, ഒരു ദേശീയത, ഒരു മതം, ഒരു ഭാഷ എന്ന മുദ്രാവാക്യം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സമാധാനവും സഹിഷ്ണുതയുമാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എഫ്.ഡി.സി.എ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ സുകുമാരന്‍ അഭിപ്രായപ്പെട്ടു. സഹിഷ്ണുത എന്ന വിചാരം ഭാരതത്തിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. ഇത് കെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. സമീപകാലത്ത് ചില വിഷമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് രംഗത്തു വരണമെന്നും അദ്ദേഹം പറഞ്ഞു. എഫ്.ഡി.സി.എ കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയും മാധ്യമം മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്ററുമായ ഒ.അബ്ദുറഹ്മാന്‍, സെക്രട്ടറി ടി.കെ. ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles