Current Date

Search
Close this search box.
Search
Close this search box.

പാക് ആണവ പദ്ധതിയുടെ പിതാവ് അബ്ദുല്‍ ഖദീര്‍ അന്തരിച്ചു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ ആണവ പദ്ധതിയുടെ പിതാവ് അബ്ദുല്‍ ഖദീര്‍ ഖാന്‍ (85) അന്തരിച്ചു. തന്റെ രാജ്യത്തെ ലോകത്തിന് മുന്നില്‍ ആദ്യത്തെ ഇസ്‌ലാമിക് ആണവ ശക്തിയാക്കി മാറ്റിയത് അബ്ദുല്‍ ഖദീര്‍ ഖാനായിരുന്നു. അങ്ങനെയാണ് പാക്കിസ്ഥാന്‍ അറ്റോമിക് ശാസ്ത്രജ്ഞന്‍ ദേശീയ ഹീറോയായി വാഴ്ത്തപ്പെടുന്നത്. എന്നാല്‍, തെമ്മാടി രാഷ്ട്രത്തിലേക്ക് സാങ്കേതികവിദ്യ കടത്തുന്നതിന് ഉത്തരവാദിയായ അപകടകാരിയായാണ് പാശ്ചാത്യര്‍ അദ്ദേഹത്തെ കണ്ടത്.

ശ്വാസകോശ സംബന്ധമായ അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ഖാനെ ആഗസ്റ്റില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ്, വീട്ടിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കിയിരുന്നെങ്കിലും, അവസ്ഥ മോശമായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ശവസംസ്‌കാര ചടങ്ങുകള്‍ക്കായുള്ള അന്തിമ തീരുമാനത്തിന് അടിയന്തര യോഗം വിളിച്ചതായി പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് അഹ്‌മദ് ട്വിറ്ററില്‍ കുറിച്ചു. പാക്കിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് ആല്‍വി ഡോ. അബ്ദുല്‍ ഖദീര്‍ ഖാന്റെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി. 1982 മുതല്‍ അബ്ദുല്‍ ഖദീര്‍ ഖാനുമായി പ്രസിഡന്റ് ആരിഫ് ആല്‍വിക്ക് വ്യക്തിപരമായി അടുത്ത ബന്ധമായിരുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles