Current Date

Search
Close this search box.
Search
Close this search box.

കേസ് പിന്‍വലിക്കണം; സംഘ്പരിവാര്‍ കൊലപ്പെടുത്തിയ യുവാവിന്റെ പിതാവിന് വധഭീഷണി

ബംഗളൂരു: കര്‍ണാടകയില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ യുവാവിന്റെ പിതാവിന് വധഭീഷണി. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പിതാവ് നല്‍കിയ കേസ് പിന്‍വലിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ജനുവരി 17നാണ് 22കാരനായ സമീര്‍ ഷാഹ്പൂറിനെ കര്‍ണാടകയിലെ നാരാഗുണ്ടില്‍ വെച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.

മാസങ്ങള്‍ക്ക് ശേഷമാണ് പിതാവിനെതിരെ ഭീഷണിയുമായി കേസിലെ പ്രതികളുടെ അനുയായികള്‍ പിതാവായ സുബ്ഹാന്‍ സാബിനെ സമീപിച്ചത്. ഓഗസ്റ്റ് 14നാണ് വധ ഭീഷണി വന്നത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍, സമീറിന്റെ പിതാവിനെ ഒരു സംഘം തടയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. മുസ്ലീം വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ചെറുപ്പക്കാരായ മൂന്ന് പേരായിരുന്നു തടഞ്ഞതെന്നും അവര്‍ എന്നെ അടിക്കാന്‍ ശ്രമിച്ചു, പക്ഷേ ഞാന്‍ സ്വയം പ്രതിരോധിച്ചു മുന്നോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു.

‘സമീറിന്റെ കൊലപാതകത്തില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഞാന്‍ നല്‍കിയ എഫ്.ഐ.ആര്‍ പിന്‍വലിക്കണമെന്ന് ഒരാള്‍ എന്നെ ഭീഷണിപ്പെടുത്തി. ഞാന്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ എന്റെ മറ്റ് രണ്ട് മക്കളെയും അവര്‍ കൊല്ലുമെന്നും അവര്‍ പറഞ്ഞു’- നിങ്ങള്‍ കേസ് തിരിച്ചെടുത്തില്ലെങ്കില്‍ നിങ്ങളുടെ മറ്റ് രണ്ട് ആണ്‍മക്കളും ഇതേ വിധി നേരിടേണ്ടിവരും,” അവര്‍ സുബ്ഹാന്‍ സാബിനോട് പറഞ്ഞു.
പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ ജാമ്യത്തിലും മറ്റ് ആറ് പേര്‍ ജയിലിലുമാണ്.

 

Related Articles