Current Date

Search
Close this search box.
Search
Close this search box.

അബ്ബാസിനെതിരെ വധഭീഷണി: അപലപിച്ച് ഫതഹ്

ജറൂസലേം: ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെതിരെ വധഭീഷണി മുഴക്കിയ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ക്കെതിരെ പ്രതിഷേധവുമായി ഫലസ്തീനിലെ ഫതഹ് മൂവ്‌മെന്റ്.
ഇസ്രായേലി ഭരണകൂടം ഫലസ്തീനികള്‍ക്കെതിരെ സ്വീകരിക്കുന്ന നിലപാടുകളുടെ ഫലമാണ് ഇത്തരത്തിലുള്ള പ്രസ്താവനകളും കൊലപാതകത്തിനുള്ള ആഹ്വാനങ്ങളെന്നും ഫതഹ് മൂവ്‌മെന്റ് വക്താവ് ഒസാമ അല്‍ ഖവാസിമി പറഞ്ഞു.

ഇസ്രായേല്‍ തീവ്രവാദത്തെ ഉത്തേജിപ്പിക്കുകയാണ്. അബ്ബാസിനെതിരെയുള്ള ഭീഷണി മാത്രമല്ല ഇത്. അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പറത്തി ഫലസ്തീന്‍ ജനതക്കു നേരെയുള്ള നിരന്തര ഭീഷണികളാണിതെന്നും അദ്ദേഹം പറഞ്ഞു.

Related Articles