Current Date

Search
Close this search box.
Search
Close this search box.

ഫതഹ്-ഹമാസ് മധ്യസ്ഥ ചര്‍ച്ചക്ക് ചുക്കാന്‍ പിടിച്ച് റഷ്യ

മോസ്‌കോ: ഫലസ്തീനിലെ പ്രധാനപ്പെട്ട ഇരു കക്ഷികളായ ഹമാസിനെയും ഫതഹിനെയും ഒരുമിച്ചിരുത്തി ചര്‍ച്ച നടത്താനൊരുങ്ങി റഷ്യ. ഇരു വിഭാഗം നേതാക്കളെയും മോസ്‌കോയിലേക്ക് ക്ഷണിച്ചതായി റഷ്യന്‍ വിദേശകാര്യ സഹമന്ത്രി മിഖായേല്‍ ബൊഗ്ദനോവ് പറഞ്ഞു.

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ ചര്‍ച്ചക്കായി റഷ്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം ജനുവരി ആദ്യത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരു വിഭാഗത്തെയും ഒരുമിച്ചിരുത്തി ഫലസ്തീന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീന്‍ ദേശീയ ഐക്യത്തിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles